കുറ്റ്യാടി: കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിൽ ഭവന ധർണ നടത്തി. ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ച് സി.ബി.ഐ. അന്വേഷണം നേരിടണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പത്മനാഭൻ ചേരാപുരം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. രാജീവ്, ഡി.സി.സി സെക്രട്ടറി മീത്തിൽ ശ്രീധരൻ, ശ്രീജേഷ് ഊരത്ത്, സുരേഷ് ബാബു കൊയിലാണ്ടി തുടങ്ങിയവർ ഓൺലൈനിലൂടെ സംസാരിച്ചു. കെ.പി ശങ്കരൻ, ബാലകൃഷ്ണൻ പന്നൂർ, അനിൽ ഉണ്ണികുളം, എൻ.ടി.കെ സജീവൻ, രതീഷ് ഊരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.