കുറ്റ്യാടി: പേടിപ്പെടുത്തുന്ന കൊവിഡ് കാലത്ത് നാളികേര കർഷകരുടെ നെഞ്ചിടിപ്പേറ്റി കൂമ്പ്ചീയൽ രോഗം വ്യാപിക്കുന്നു. കാവിലുംപാറ പഞ്ചായത്തിലാണ് കൈയ്യും കണക്കുമില്ലാതെ തെങ്ങുകൾ നശിക്കുന്നത്. കൂടുതൽ തെങ്ങുകളിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ രോഗം ബാധിച്ചവ മുറിച്ച് മാറ്റേണ്ടി വരും. പുതിയ തെങ്ങിൻ തൈ നടുന്നത് വരെയുള്ള കൂലിച്ചെലവ് രണ്ടായിരം രൂപ വീതം വരുമെന്നാണ് കണക്ക്. എന്നാൽ കർഷകരുടെ കീശ കാലിയാണ്. ജില്ലയിലെ പ്രധാന വിത്തു തേങ്ങാ സംഭരണ കേന്ദ്രം കൂടിയാണ് കാവിലുംപാറ. തെങ്ങുകളെ സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ കാർഷിക മേഖലയ്ക്കും വൻ തിരിച്ചടിയാകും. രോഗം പടരാതിരിക്കാൻ ബോർഡോ മിശ്രിതം തളിക്കേണ്ടതുണ്ട്. ഇതും തുരിശും നീറ്റു കക്കയും തെങ്ങിൻ തൈകളും സൗജന്യമായി നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
കൊവിഡ് കാലത്ത് കർഷകർ സാമ്പത്തികമായി തകർന്നു. തെങ്ങ് ഒന്നിന് 2000 രൂപ നഷ്ട പരിഹാരവും പ്രത്യേക പാക്കേജും അനുവദിക്കണം
രാജു തോട്ടുംചിറ
അഖിലേന്ത്യാ കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ്
2 വർഷം
നശിച്ചത് 5000 തെങ്ങുകൾ