krishendu
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർ.വി കൃഷ്‌ണേന്ദുവിന് യൂത്ത് കോൺഗ്രസിന്റെ ഉപഹാരം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് കൈമാറുന്നു

കുറ്റ്യാടി: പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർ.വി കൃഷ്‌ണേന്ദുവിനെ യൂത്ത് കോൺഗ്രസ് മീത്തലെ വടയം മേഖലാ കമ്മിറ്റി അനുമോദിച്ചു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം കൈമാറി. പി.പി. ദിനേശൻ, കെ.പി സരേഷ്, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, കെ.കെ ജിതിൻ, സി.പി നാണു, അഖിൽ ബി. കൃഷ്ണ എന്നിവർ സംസാരിച്ചു.