പേരാമ്പ്ര: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ 30 ടി.വിയും 30 ഡിഷും നൽകി നൊച്ചാട് ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ്. രണ്ടര ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് സമാഹരിച്ചത്. നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തലത്തിൽ ആവിഷ്‌കരിച്ച എഡ്യു ഹെൽപ് പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ ഓൺലൈൻ പഠന സംവിധാനം ഒരുക്കിയതും നൊച്ചാട് ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റാണ്.
പൂർവ്വ വിദ്യാർത്ഥികളുടെയും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സമാഹരിച്ച ടി.വിയും ഡിഷും വോളണ്ടിയർമാർ ആവശ്യക്കാരുടെ വീടുകളിലെത്തിച്ചു.നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ, ഹൈസ്‌കൂൾ, എന്നിവ കൂടാതെ വെള്ളിയൂർ എ.യു.പി, ചെറുവാളൂർ ജി.എൽ. പി, നൊച്ചാട് എ.എം. എൽ പി, കാവുന്തറ എ.യു.പി, കാരയാട് ഈസ്റ്റ് എ.എൽ.പി, കുളത്തുവയൽ ഹയർ സെക്കൻഡറി സ്‌കൂൾ, വെങ്ങപ്പറ്റ ഹൈ സ്‌കൂൾ, നരയം കുളം എ.യു. പി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ടി.വി വിതരണം ചെയ്തത്. പൂർവ വിദ്യാർത്ഥികൾ ടി.വിയും ഡിഷും നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ സി. അബ്ദുറഹ്മാന് കൈമാറി. സ്റ്റാഫ് സെക്രട്ടറി കെ. കെ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ടി.എ മുഹമ്മദ് നിസാർ, വി. പി സലീൽ അഹമ്മദ്, പി എം യൂനുസ്, കെ. എം ഷാമിൽ, സി. ഉബൈദ് എന്നിവർ പങ്കെടുത്തു.
നാഷണൽ സർവീസ് സ്‌കീം ജില്ലാ കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഷിജി കൊട്ടാരക്കൽ, മണ്ടോളി ചന്ദ്രൻ, പ്രധാനാദ്ധ്യാപകരായ കെ. മജീദ്, എ. കെ അസ്മ,അഷ്‌റഫ്, അദ്ധ്യാപകരായ പിഎം സൗദ, വി.പി സലീൽ അഹമ്മദ്,കെ. എം ശാമിൽ, പിയൂഷ്, വി.എം അഷ്‌റഫ്,പി എം ബഷീർ, വി.എം പത്മനാഭൻ,കെ. പി അബൂബക്കർ,ടി. കെ മുഹമ്മദ് അലി,എൻ. പി മുനീർ,ടി കെ നൗഷാദ്, പൂർവ്വ വിദ്യാർത്ഥികളായ ടി. പി അഷ്‌റഫ്, കെ.എം ഹാരിസ്, ആഷിക് കുന്നത്ത്, നിഖിൽ നരിനട,നദീർ ചെമ്പനോട എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ പി..സി മുഹമ്മദ് സിറാജ് വോളണ്ടിയർമാരായ എൻ. കെ സഫ്‌വാൻ, ഫാദി അൻഫസ്, വി.എം മുഹമ്മദ് നിഹാൽ എന്നിവർ നേതൃത്വം നൽകി.കൊവിഡ് പ്രതിരോധത്തിനായി സർവ ശിക്ഷ അഭയാനും നൊച്ചാട് ഗ്രാമപഞ്ചായത്ത് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെറിലേക്കും 1000 മാസ്‌ക് തയ്യാറാക്കി നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് സ്‌കൂൾ യൂണിറ്റ് 100ബെഡ് ഷീറ്റുകളും നൽകി.