കുന്ദമംഗലം: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ 10ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കുന്ദമംഗലം ബ്ലോക്ക് പ‌ഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിനുള്ളിലെ 50 സെന്റ് സ്ഥലത്താണ് ബഹുനില കെട്ടിടം നിർമ്മിച്ചത്. 8.2 കോടി രൂപയാണ് രണ്ട് ഘട്ടങ്ങളിലായി മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സർക്കാർ അനുവദിച്ചത്. പിന്നീട് വൈദ്യുതീകരണം, കുടിവെള്ളം, ഗെയിറ്റ്- പാർക്കിംഗ് ഏരിയ എന്നിവയുടെ നിർമ്മാണത്തിന് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 53.5ലക്ഷം രൂപയും അനുവദിച്ചു. കുന്ദമംഗലത്ത് പല സ്ഥങ്ങളിലായിട്ടുള്ള സർക്കാർ ഓഫീസുകളും സബ് ട്രഷറി, ഫുഡ് സേഫ്റ്റി, ക്ഷീര വികസനം എന്നീ പുതിയ ഓഫീസുകളും മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുമെന്ന് എം.എൽ.എ പറ‌ഞ്ഞു.