പേരാമ്പ്ര: കൊവിഡ് സ്ഥിരീകരിച്ചതോടെ അടച്ചിട്ട മേപ്പയൂർ പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ പേരാമ്പ്ര ഫയർഫോഴ്‌സ് സംഘം ശുചീകരിച്ചു. മേപ്പയൂർ ടൗണിലെ 94, കീഴ്പയൂരിലെ 107നമ്പർ കടകളാണ് ശുചീകരിച്ചത്. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ടി.പി രമേശൻ, പി. ബീന എന്നിവർ നേതൃത്വം നൽകി. ജൂലൈ മാസത്തെ റേഷൻ വിഹിതം വാങ്ങാൻ ബാക്കിയുള്ളവർക്ക് തിങ്കളാഴ്ച്ച വരെ വാങ്ങാമെന്നും ആർ.ആർ.ടി സഹായം ലഭ്യമാണെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂത്താളി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ വീട്ടിലും പരിസരത്തും അണു നശീകരണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അണു നശീകരണം നടത്തിയത്.