കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കാരയിൽ രവിയുടെ നിര്യാണത്തിൽ അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് എം. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വത്സരാജ് കേളോത്ത്, കെ. സുരേഷ് ബാബു, പി.വി. സതീഷ്, സുരേഷ് ബാബു മണമൽ, പി.വി. ആലി തുടങ്ങിയവർ സംസാരിച്ചു.