പേരാമ്പ്ര: സാഹിത്യകാരനും ആവള യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപകനുമായിരുന്ന ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെ ചരമദിനം ആവള കുനിയിൽ മുക്ക് സംഘശക്തി ആചരിച്ചു. ടി.പി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ആവള, കെ.വി വത്സൻ, പി.ഇ വിജയൻ നമ്പ്യാർ, പി. വിനോദ്, ടി. രജീഷ്, ഒ. കുഞ്ഞിരാമൻ, കെ. ബാബു, വേണു മലയിൽ, പി.ഇ രവി എന്നിവർ സംസാരിച്ചു.