കുറ്റ്യാടി: അഞ്ച് ദിവസത്തോളമായി മുള്ളൻകുന്ന് ഫൊറോന ചർച്ചിന് മുൻവശത്തെ ബസ്‌സ്‌റ്റോപ്പിൽ കഴിഞ്ഞിരുന്ന മാനസിക വൈകല്യമുള്ള തമിഴ്‌നാട് സ്വദേശിയെ നാട്ടുകാരും, കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും ചേർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലാക്കി. കണ്ടെയ്ൻമെന്റ് സോണായ മരുതോങ്കരയിലെ വീടുകളിലും കടകളിലും മാസ്‌ക് ധരിക്കാതെ കയറിയിറങ്ങുകയായിരുന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ദുരന്തനിവാരണ സേന വോളണ്ടിയർ ക്യാപ്റ്റൻ ബഷീർ നെരയങ്കോടൻ ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരായ പ്രമോദ് കരണ്ടോട്, അലി പൊയിലങ്കിയിൽ, ഇസ്മയിൽ മംഗലശ്ശേരി, സലാം ടാലന്റ്, സുനിൽ മംഗലശ്ശേരി, എ.സി. ബാസിം കള്ളാട്, ജനകീയ ദുരന്ത നിവാരണ സേന നാദാപുരം ആംബുലൻസ് ഡ്രൈവർ ബഷീർ തുടങ്ങിയവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.