രാമനാട്ടുകര: ജനത്തിന് തടസമില്ലാതെ സാധനം ലഭിക്കാൻ എല്ലാ വ്യാപാര സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡപ്രകാരം പ്രവൃത്തിക്കുന്നതിന് സ്ഥലങ്ങളെ മൈക്രോ കണ്ടയിൻമെന്റ് സോണുകളാക്കണമെന്ന് ആവശ്യം. കൊവിഡ് രോഗി താമസിക്കുന്ന നിശ്ചിത ചുറ്റളവിൽ മൈക്രോ സോണുകളാക്കി തിരിച്ച് നഗരങ്ങളെ കണ്ടയിൻമെന്റിൽ നിന്ന് ഒഴിവാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അലി പി. ബാവ അദ്ധ്യക്ഷത വഹിച്ചു. കെ. സലീം, പി.എം അജ്മൽ, കെ.കെ ശിവദാസ്, സി. ദേവൻ, പി.പി.എ നാസർ, പി.ടി ചന്ദ്രൻ, എ.കെ അബ്ദുൽ റസാഖ്, പി.സി നളിനാക്ഷൻ, ടി. മമ്മദ് കോയ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.