കോഴിക്കോട്: സൗഹൃദ ദിനത്തിൽ വിദ്യാലയ ഓർമകൾ പങ്കുവെച്ച് ഓൺലൈൻ പൂർവ്വ വിദ്യാർത്ഥി സംഗമം വ്യത്യസ്തമായി. മെഡിക്കൽ കോളേജ് സാവിയോ ഹയർ സെക്കൻഡറി സ്‌കൂൾ 2006-08 ഹ്യുമാനിറ്റീസ് ബാച്ചിൽ പഠിച്ചിറങ്ങിയവരാണ് വിടപറഞ്ഞ സഹപാഠി ജിതിലിന്റെ ഓർമകളുമായി സംഗമിച്ചത്. പതിനൊന്ന് വർഷവും വിദ്യാലയത്തിൽ നടത്തിയ ഒത്തുചേരൽ ഇത്തവണ കൊവിഡ് സാഹചര്യത്തിൽ സൂം വീഡിയോ ആപ്പുവഴിയാണ് സംഘടിപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നായി 30ഓളം പേർ പങ്കാളികളായി. പൂർവ്വ വിദ്യാർത്ഥികൾക്ക് പുറമെ അദ്ധ്യാപകരും ജിതിലിന്റെ കുടുംബവും പങ്കെടുത്തു.