robbery
robbery

പയ്യോളി: ദേശീയപാതയിൽ അയനിക്കാട് കളരിപ്പടിക്ക് സമീപം അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് പണവും ഫോണുകളും കവർന്നു. സമീപത്തെ വാഹന സർവീസ് കേന്ദ്രത്തിലെ തൊഴിലാളികളായ അസം സ്വദേശികളുടെ 47600 രൂപയും വസ്ത്രങ്ങളും മൊബൈൽ ഫോണുമാണ് കവർന്നത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് സംഭവം . തൊഴിലാളികളായ മലാക്കി , ചോട്ടു , മാർട്ടിൻ എന്നിവർ രണ്ട് മുറികളിലായാണ് താമസിച്ചിരുന്നത്. മലാക്കിയും ചോട്ടുവും കിടന്നുറുങ്ങിയ മുറിയിലാണ് മോഷണം നടന്നത്. മലാക്കി ടോയ്‌ലറ്റിൽ പോകാനായി പുറത്തിറങ്ങിയ സമയത്താണ് മോഷ്ടാവ് അകത്ത് കയറിയതെന്ന് പറയുന്നു. സ്ഥലത്ത് മോഷ്ടാക്കളുടേതെന്ന് കരുതുന്ന വസ്ത്രങ്ങൾ , ചെരുപ്പ് , സിം കാർഡ് എന്നിവയടങ്ങിയ ബാഗ് കണ്ടെത്തിയിട്ടുണ്ട്.പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.