നന്തിബസാർ: കൊവിഡ് വ്യാപനത്തെ തുടർന്ന് തിക്കോടി പുറക്കാട് നോർത്ത് ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ഏഴാം വാർഡിൽ രണ്ട് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സമ്പർക്കമുള്ള 75 പേരെ പരിശോധിച്ചിരുന്നു. ഇതിൽ 6 പേർക്ക് വീണ്ടും പോസിറ്റീവ് രേഖപ്പെടുത്തി. ഇതിൽ 5 പേർ വാർഡ് ഏഴിലും ഒരാൾ ആറിലുമായിരുന്നു. ഇതിനെ തുടർന്ന് ആർ.ആർ.ടി. തീരുമാനപ്രകാരം കുറുങ്ങി മുക്ക് തുറയൂർ റോഡ് അടയ്ക്കുകയും കൊയിലാണ്ടി പൊലിസിന്റ നേതൃത്വത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പുതിയ സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. പ്രൈമറി പട്ടികയിലുള്ളവരോട് ക്വറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഇവർക്ക് സഹായം ചെയ്യാൻ വോളണ്ടിയർമാരെ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്ത് മെമ്പർമാരായ സി. ഹനീഫയും ബിന്ദു കണ്ടംകുനിയും നേതൃത്വം നൽകുന്നുണ്ട്.