കൽപ്പറ്റ: കൊവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി 9 മണി മുതൽ ആഗസ്റ്റ് 10 വരെ സി.ആർ.പി.സി സെക്ഷൻ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു.

മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയിൽ ഇനിപറയുന്ന പ്രവർത്തനങ്ങൾ ഈ കാലയളവിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

പൊതുസ്ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടൽ
എല്ലാ സാംസ്‌കാരിക, മത ചടങ്ങുകളും ആഘോഷ പരിപാടികളും
ആരാധനാ കേന്ദ്രങ്ങളിലെ ഒരുമിച്ച്‌ചേരലും ഗ്രൂപ്പ് മത്സരങ്ങളും ടൂർണമെന്റുകളും ഗ്രൗണ്ടിലെ കളികളും
എല്ലാവിധ പ്രകടനങ്ങളും
ആദിവാസി കോളനികളിലേക്കുള്ള പ്രവേശനം
വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകൾ (ശവ സംസ്‌കാര ചടങ്ങുകളിൽ പരമാവധി അഞ്ചു പേർക്ക് പങ്കെടുക്കാം).

കണ്ടെയ്ൻമെന്റ് സോണുകളുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവുകൾക്കും ഇതോടൊപ്പം പ്രാബല്യമുണ്ടായിരിക്കും.