കുറ്റ്യാടി: കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും ജനകീയ ദുരന്ത നിവാരണ സേന കൺവീനറുമായ കരണ്ടോട് ഇല്ലത്ത് മുഹമ്മദ് ബഷീറിന്റെ വീട്ടുമതിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നു. പതിനഞ്ച് മീറ്റർ നീളത്തിലാണ് മതിൽ ഇടിഞ്ഞത്. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമസ്ഥൻ പറഞ്ഞു.