മുക്കം: തേക്കുംകുറ്റിയിൽ പ്രവർത്തിക്കുന്ന കാരശ്ശേരി പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ഇതോടെ മൂന്നു ഡോക്ടർമാരുടെയും കൂടുതൽ പാരാമെഡിക്കൽ സ്റ്റാഫിന്റെയും സേവനം ലഭിക്കും. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജോർജ്ജ് എം. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, വൈസ് പ്രസിഡന്റ് വി.പി ജമീല, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സജി തോമസ്, അബ്ദുള്ള കുമാരനെല്ലൂർ, ലിസി സ്കറിയ, പഞ്ചായത്ത് അംഗങ്ങളായ എം.ടി അഷ്‌റഫ്, സവാദ് ഇബ്രാഹിം, സുബൈദ മാളിയേക്കൽ, സുനില കണ്ണങ്കര, ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സജ്‌ന, വിവിധ സംഘടന പ്രതിനിധികളായ ടി. വിശ്വനാഥൻ, മാന്ത്ര വിനോദ്, വി. കുഞ്ഞാലി, കെ. കോയ, കെ. മോഹനൻ എന്നിവർ പങ്കെടുത്തു.