കുന്ദമംഗലം: കാരന്തൂരിൽ പ്രവർത്തിക്കുന്ന കല്ലായി ചാരിറ്റബിൾ കമ്മിറ്റി യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിന് അണുനശീകരണ യന്ത്രം കൈമാറി. ഭാരവാഹികളായ റംഷി പേങ്കാട്ടിൽ, അൻവർ കരിക്കീരി കണ്ടി എന്നിവർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയിലിനാണ് കൈമാറിയത്. ചടങ്ങിൽ യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.കെ ഷമീൽ, ഇ.പി മൻസൂർ, വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ റാഫി, ആഫിയബ്, വി.കെ ഇർഷാദ്, വി.കെ നസീബ്, എം.ടി അനസ് എന്നിവർ സംബന്ധിച്ചു.