കോഴിക്കോട്: നീണ്ട നാളുകൾക്കു ശേഷം കോഴിക്കോടിന് തെല്ലൊന്നു ആശ്വസിക്കാൻ വക; ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 33 പേർക്ക്. പക്ഷേ, ഇതിൽ 29 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെയാണ്. ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകളുമുണ്ട്. 26 പേർ ഇന്നലെ രോഗമുക്തരായി.
ഇപ്പോൾ 694 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. 180 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 73 പേർ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ എഫ്.എൽ.ടി.സി യിലും 108 പേർ എൻ.ഐ.ടി യിലെ എഫ്.എൽ.ടി.സി യിലും 50 പേർ ഫറോക്ക് എഫ്.എൽ.ടി.സി യിലും 165 പേർ എൻ.ഐ.ടി യിലെ മെഗാ എഫ്.എൽ.ടി.സി യിലും 61 പേർ എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി.സിയിലും 43 പേർ മണിയൂർ എഫ്.എൽ.ടി.സി യിലുമാണ്. 7 പേർ വിവിധ സ്വകാര്യ ആശുപത്രികളിലായുണ്ട്. രണ്ട് പേർ മലപ്പുറത്തും 3 പേർ കണ്ണൂരിലും ഒരാൾ എറണാകുളത്തും ഒരാൾ പാലക്കാട്ടും ചികിത്സയിലാണ്.
വിദേശത്ത്നിന്ന് എത്തിയവർ: 2
ചെങ്ങോട്ടുകാവ് - 1 പുരുഷൻ (40)
കാവിലുംപാറ - 1 പുരുഷൻ (33)
സമ്പർക്കം വഴി: 29
കോഴിക്കോട് കോർപ്പറേഷൻ - 4 പുരുഷന്മാർ - (28,33,44), സ്ത്രീ (23). (വെസ്റ്റ്ഹിൽ, ചെറുവണ്ണൂർ, മെഡിക്കൽ കോളേജ്, ഉമ്മളത്തൂർ സ്വദേശികൾ), ഏറാമല - 1 പുരുഷൻ (66), കക്കോടി - 1 സ്ത്രീ (38), കൊയിലാണ്ടി - 9 പുരുഷന്മാർ (25,25,64), സ്ത്രീകൾ (33,51,54,63), ആൺകുട്ടി- (17,7), കുന്നുമ്മൽ - 1 പുരുഷൻ (70), മാവുർ - 1 പുരുഷൻ (56), നാദാപുരം - 5 ആണ്‍കുട്ടികൾ (6,13), പെൺകുട്ടികൾ (8,17,17), ഒളവണ്ണ - 1 ആൺകുട്ടി (5), ചെക്യാട് -1 പുരുഷൻ (43), വടകര -1 സ്ത്രീ (36), നരിക്കുനി - 2 പുരുഷന്മാർ (42,65), രാമനാട്ടുകര -2 പുരുഷൻ (50), സ്ത്രീ (44) ആരോഗ്യപ്രവർത്തക.
ഉറവിടം വ്യക്തമല്ലാത്തവർ: 2
ഫറോക്ക് -1 പുരുഷൻ (73)
മണിയൂർ -1 ആൺകുട്ടി (3)
രോഗമുക്തർ: 26
കോഴിക്കോട് കോർപ്പറേഷൻ - 7, ഒളവണ്ണ - 6, വടകര - 5, വാണിമേൽ - 1, കൊയിലാണ്ടി - 1, പെരുമണ്ണ - 3, ചെക്യാട് - 1, ഒഞ്ചിയം - 1, കൊടിയത്തൂർ - 1.