കോഴിക്കോട്: ജില്ലയിലെ 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ പ്രഖ്യാപിച്ചു. കായണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രാദേശിക ഉദ്ഘാടന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മജ എന്നിവർ പങ്കെടുത്തു.
ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വലിയവീട്ടിൽ, വൈസ് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള എന്നിവർ പങ്കെടുത്തു. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രാദേശിക ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. ജലസേചന വകുപ്പ് പഞ്ചായത്തിന് കൈമാറിയ ഒരേക്കർ സ്ഥലത്താണ് ആരോഗ്യ കേന്ദ്രം നിർമ്മിച്ചത്.
കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രാദേശിക ഉദ്ഘാടനം ജോർജ് തോമസ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, വൈസ് പ്രസിഡന്റ് വി.പി ജമീല തുടങ്ങിയവർ പങ്കെടുത്തു. അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം അനാച്ഛാദനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂർ രവീന്ദ്രൻ പങ്കെടുത്തു.
അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സി.കെ നാണു എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ എന്നിവർ സംസാരിച്ചു. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിൽ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. കൂടരഞ്ഞിയിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, വൈസ് പ്രസിഡന്റ് ജോസ് പള്ളിക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു. നടുവണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എ ഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തേങ്ങിട പങ്കെടുത്തു. കൊളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന ചടങ്ങിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടുർ ബിജു, മെഡിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.
ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ വയോജനകേന്ദ്രം സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രാദേശിക ഉദ്ഘാടന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല തുടങ്ങിയവർ പങ്കെടുത്തു.