photo
ബാലുശ്ശേരി ചന്തയിൽ തിക്കും തിരക്കുമുണ്ടാക്കി പച്ചക്കറി എടുക്കുന്ന ചെറുകിട പച്ചക്കറി കച്ചവടക്കാർ

ബാലുശ്ശേരി: ബാലുശ്ശേരി ചന്തയിൽ അതിരാവിലെ എത്തുന്ന പച്ചക്കറി കച്ചവടക്കാർ ഹോൾസെയിൽ ഷോപ്പിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ തിക്കും തിരക്കും ഉണ്ടാക്കി സാധനങ്ങൾ എടുക്കുന്നു. കഴിഞ്ഞ ദിവസം തൊട്ടടുത്ത അറപ്പീടികയിൽ ഓട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ബാലുശ്ശേരി മുക്ക്, അറപ്പീടിക എന്നിവിടങ്ങളിലെ കച്ചവടക്കാർ സ്വയം ക്വാറന്റൈനിൽ പോകേണ്ടി വന്നു. ഇതിന് ശേഷവും ഒരു വിളിപ്പാടകലെയുള്ള ബാലുശ്ശേരി ചന്തയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കച്ചവടക്കാർ സ്വന്തം കടയിലേക്കുള്ള പച്ചക്കറികൾ എടുക്കുന്നത്. ആരോഗ്യ വകുപ്പും പൊലീസും നടപടി സ്വീകരിച്ചില്ലെങ്കിൽ ദുരന്തം ഉണ്ടായേക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.