music
പൊലീസിന്റെ ബാൻഡ് സല്യൂട്ട് പരിപാടിയിൽ നിന്ന്

കോഴിക്കോട്: കൊവിഡ് പ്രതിരോധരംഗത്തുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരം പകർന്ന് ലൈവ് സംഗീത സംഗമം. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ടായിരുന്നു പരിപാടി. കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം 13 വരെ രാജ്യത്ത് വിവിധ സേനാവിഭാഗങ്ങൾ ആരോഗ്യ പ്രവർത്തകരെ ആദരിച്ച് ബാൻഡ് സല്യൂട്ട് സമർപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരള പൊലീസ് കോഴിക്കോട് പരിപാടി ഒരുക്കിയത്.
അഡീഷണൽ ഡി.എം.ഒ ഡോ. ആഷാ ദേവി, ഡി.പി.എം ഡോ. നവീൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, ജനറൽ ആശുപത്രി സൂപ്രണ്ട് ഉമ്മർ ഫാറൂഖ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ഡോക്ടർമാരായ ലാലു ജോൺ, മനുലാൽ, സുനിൽ, മിഥുൻ ആരോഗ്യ പ്രവർത്തകരായ ജിഥിൻ കണ്ണൻ, ഹെഡ്‌ നഴ്‌സ് ബിനിത, കെ.കെ. കാഞ്ചന, റിസർച്ച് അസിസ്റ്റന്റ് ഷമ്മി, മണിയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു, തൂണേരി ജെ.എച്ച്‌.ഐ രാജേഷ് കുമാർ, ശോഭന, ബി. അനിത, റോസമ്മ, ദേവദാസൻ പുഷ്പവല്ലി, സുരേഷ് എന്നിവരെയാണ് ആദരിച്ചത്. പൊലീസിന്റെ വിവിധ ബറ്റാലിയനുകളിലെ ബാൻഡ് വാദ്യ കലാകാരന്മാർ സംഗീത വിസ്മയത്തിൽ അണിനിരന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് രോഷ്‌ണി നാരായണൻ, സബ് കളക്ടർ ജി. പ്രിയങ്ക, പൊലീസ് ഉദ്യോഗസ്ഥരായ സുജിത്ത് ദാസ്, അബ്ദുൾ റസാഖ്, ജെ. ബാബു, അഷ്‌റഫ്, സുദർശൻ, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. ജില്ലാ കളക്ടർ സാംബശിവ റാവുവും കോഴിക്കോട് ആരോഗ്യ വിഭാഗവും ചേർന്നാണ് ആദരിക്കപ്പെടേണ്ടവരെ തിരഞ്ഞെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു ബാൻഡ് പാർട്ടി. സബ് ഇൻസ്‌പെക്ടർ സി.ജെ ജോൺസൻ, കെ. പ്രകാശ് കുമാർ, പവിത്രൻ, കെ. ശിവദാസൻ എന്നിവർ ബാൻഡ് നയിച്ചു.