കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലെ ഏകജാലക ബിരുദ പ്രവേശനത്തിന് ഫീസ് വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് എ.ബി.വി.പി ജില്ലാ പ്രസിഡന്റ് കെ.കെ.അമൽ മനോജ് ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഫീസ് വർദ്ധനവ് അംഗീകരിക്കാനാകില്ല. ഒന്നുകുൽ ഫീസ് കുറയ്ക്കുകയോ അതല്ലെങ്കിൽ പൂർണമായും ഒഴിവാക്കുകയോ ചെയ്യണം.