ബാലുശ്ശേരി: ദരിദ്രർക്കായുള്ള രാഷ്ട്രീയം എന്ന മുദ്രാവാക്യമുയർത്തിയുള്ള ഗാന്ധിയൻ കലക്ടീവിന്റെ രണ്ടു മാസത്തിലേറെയായി തുടരുന്ന നിരാഹാര സത്യഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കെ.പി.മനോജ് കുമാർ സ്വഭവനത്തിൽ ഉപവാസം നടത്തി. രാവിലെ 8ന് ആരഭിച്ച ഉപവാസം വൈകിട്ട് 5ന് മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഭരതൻ പുത്തൂർവട്ടം നാരങ്ങനീര് നൽകി അവസാനിപ്പിച്ചു.