news
നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ആരംഭിച്ച പ്ലസ് വൺ ഏകകജാലക സഹായ കേന്ദ്രത്തിൽ വോളന്റീർമാർ സംശയ നിവാരണം നടത്തുന്നു.

പേരാമ്പ്ര : കൊവിഡ് പശ്ചാത്തലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ അയക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് കൈത്താങ്ങായി നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവിസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സഹായ കേന്ദ്രങ്ങൾ തുടങ്ങി. കടിയങ്ങാട്, പേരാമ്പ്ര, മുളിയങ്ങൽ, നൊച്ചാട്, കാരയാട്, ഉള്ള്യേരി എന്നിവിടങ്ങളിലാണ് കേന്ദ്രം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഓൺലൈൻ സൗകര്യം ലഭ്യമാവുമെന്ന് പ്രോഗ്രാം ഓഫീസർ പി.സി. മുഹമ്മദ് സിറാജ് അറിയിച്ചു. ഫോൺ: 94462 52517, 97446 36554, 97473 95651, 85939 16181, 70257 53645.