kovid
kovid

മുക്കം: അഗസ്ത്യൻമുഴിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആശുപത്രിയിലെത്തിയ മാങ്ങപൊയിൽ സ്വദേശിനിയായ 43കാരിക്കാണ് ആന്റിജൻ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ആശുപത്രി ജീവനക്കാരോട് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചു. ഇതോടെ മുക്കം നഗരസഭയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായി. ആറ് പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച തൂങ്ങുംപുറം സ്വദേശിനിയുമായി സമ്പർക്കമുണ്ടായ ചാത്തമംഗലം പുള്ളന്നൂരിലെ ബന്ധു വീട്ടിലെ ഒരു കുടുംബത്തിലെ എട്ടുപേർക്ക് രോഗം ബാധിച്ചു.