വടകര: വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഉയർന്ന മാർക്ക് നേടിയ മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി പൂജ ഹരേഷിനെ സി.പി.എം നാദാപുരം റോഡ് ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചടങ്ങിൽ പാർട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ് ഉപഹാരം നൽകി. കെ.എം. സത്യൻ, വി.ടി .കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.