tv
കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മലബാർ നിർമ്മാണ തൊഴിലാളി സഹകരണ സംഘം നൽകിയ എൽ.ഇ.ഡി ടി.വി സംഘം പ്രസിഡന്റ് ഓച്ചേരി വിശ്വനിൽ നിന്ന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി ഏറ്റുവാങ്ങുന്നു

ഒളവണ്ണ: ഒളവണ്ണ ഗ്രാമപഞ്ചായത്ത് കൈമ്പാലം ഗ്ളോബൽ സ്കൂളിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മലബാർ നിർമ്മാണ തൊഴിലാളി സഹകരണ സംഘം എൽ.ഇ.ഡി ടി.വി നൽകി. സംഘം പ്രസിഡന്റ് ഓച്ചേരി വിശ്വനിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി ടി.വി ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി പി. അനിൽകുമാർ, സംഘം ഡയറക്ടർമാരായ ഖാലിദ് ചേവായൂർ, നിഷാദ് മണങ്ങാട്ട്, പെരുവയൽ ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറി സുബൈർ കൈമ്പാലം, സംഘം ജീവനക്കാരനായ എം. ജ്യോതിപ്രകാശ് 169-ാം ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.ടി.പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.