photo
ഭക്ഷ്യധാന്യ കിറ്റുകൾ ഒരുക്കുന്ന മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഭരതൻ പുത്തൂർ വട്ടവും മകൾ ബി.എസ്.തീർത്ഥയും

ബാലുശ്ശേരി: കൊവിഡ് കാലത്ത് വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകളെത്തിച്ച് മദ്യനിരോധന സമിതിയുടെ വേറിട്ട മാതൃക.നിർധന രോഗികൾ, കിടപ്പു രോഗികൾ തുടങ്ങി ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കെല്ലാം ഇവർ ഭക്ഷ്യ ധാന്യ കിറ്റുകൾ വീടുകളിലെത്തിക്കുന്നു. "നാട്ടിൽ പട്ടിണി അരുത് " എന്ന സന്ദേശമുയർത്തിയാണ് മദ്യ നിരോധന സമിതിയുടെ പ്രവർത്തനം.കൊവിഡിന്റെ തുടക്കത്തിൽ പലരും ഭക്ഷണ കിറ്റുകളും മറ്റും നൽകിയിരുന്നെങ്കിലും പിന്നിട് അതുണ്ടായില്ല. മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി ഭരതൻ പുത്തൂർവട്ടം, കെ.പി.മനോജ് കുമാർ,ഫൈസൽ ബാലുശ്ശേരി ,കുന്നോത്ത് മനോജ്, എൻ.സുരേഷ്ബാബു, കെ.സുഷമ, സൈബാഷ് അറപ്പീടിക, കെ. ബീന, ബി.എസ്.തീർത്ഥ എന്നിവരാണ് കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നത്.