കോഴിക്കോട്: നൊച്ചാട് പഞ്ചായത്തിൽ 25 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ചേർമല - ചേരിപ്പേരി കുടിവെള്ള പദ്ധതി മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ, വൈസ് പ്രസിഡന്റ് പി.എൻ. ശാരദ, കെ.സി. ജിതേഷ്, കെ.പി. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.