ഫറോക്ക് : സി പി എം ജില്ലാ കമ്മിറ്റി അംഗവും ദീർഘകാലം ഫറോക്ക് ഏരിയാ സെക്രട്ടറിയുമായിരുന്ന വാളക്കട ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. പാർട്ടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ യോഗത്തിൽ വി.കെ. സി. മമ്മദ് കോയ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. കെ.രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി, ജില്ലാ സെക്രട്ടറി പി.മോഹനൻ, ഫറോക്ക്, രാമനാട്ടുകര നഗരസഭാ അദ്ധ്യക്ഷരായ കെ.കമറുലൈല, വാഴയിൽ ബാലകൃഷ്ണൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, നാരങ്ങയിൽ ശശിധരൻ (ബി.ജെ.പി), ബഷീർ കുണ്ടായിത്തോട് (എൻ.സി.പി), പി ബാവ (ഐ.എൻ.എൽ), എം.എം. മുസ്തഫ (എൽ.ജെ.ഡി ), മോഹനൻ പൊറ്റക്കാട് (കോൺഗ്രസ് എസ് ), അഷ്റഫ് മണക്കടവ് (സി.എം.പി), വിനോദ് ചെറുവണ്ണൂർ (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ സംസാരിച്ചു. പി.സി.രാജൻ സ്വാഗതം പറഞ്ഞു.