photo
നെടിയനാട് അരവിന്ദൻ അനുസ്മരണം കോൺഗ്രസ് പനങ്ങാട് മണ്ഡലം പ്രസിഡന്റ് ഇസ്‌മയിൽ രാരോത്ത് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സജീവ കോൺഗ്രസ് പ്രവർത്തകനും പാലോറ ഹൈസ്കൂൾ അദ്ധ്യാപകനുമായിരുന്ന നെടിയനാട് അരവിന്ദന്റെ ആറാം ചരമ വാർഷികം ആചരിച്ചു. വീട്ടിൽ ഒരുക്കിയ അനുസ്മരണ പരിപാടി കോൺഗസ് പനങ്ങാട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ഇസ്മയിൽ രാരോത്ത് ഉദ്ഘാടനം ചെയ്തു. അനുസ്മരണ കമ്മറ്റി ചെയർമാൻ കെ.സി.സുരേശൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് റിയാസ്, ആർ.സി.സിജു, മുഹമ്മദ് ഹനീഫ, എൻ.യു.കെ മാരാർ, വി.കെ.അനിൽകുമാർ, സജേഷ് കിനാലൂർ, അഭിമന്യു, മുഹമ്മദ് സാക്കിർ, ഗണേശൻ എന്നിവർ സംസാരിച്ചു.