എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്തിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ എഫ്.എൽ.ടി.സി യിലേക്ക് കിസാൻ സഭ ജില്ലാ സെക്രട്ടറി ടി.കെ.രാജന്റെ നേതൃത്വത്തിൽ ബെഡ് ഷീറ്റുകൾ നൽകി. ബംഗളൂരുവിൽ ഐ.ടി മേഖലയിലുള്ള രാജന്റെ മകൻ നിഷാന്ത് പങ്കാളിയായ വാട്‌സ് ആപ്പ് ഗ്രൂപ്പാണ് ഇതിന് തുണച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ ഷീറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി സി.സുരേന്ദ്രൻ, സി.പി. എം ലോക്കൽ സെക്രട്ടറി ടി. അനിൽ,
പഞ്ചായത്ത് മെമ്പർ പുരുഷു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജീവൻ, നാദാപുരം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സി.കെ.ബാലൻ, നാദാപുരം മണ്ഡലം കമ്മിറ്റി മെമ്പർ കളത്തിൽ സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ സന്തോഷ് കക്കാട്ട്, ഷീമ വള്ളിൽ തുടങ്ങിയവർ സംബന്ധിച്ചു.