ബാലുശ്ശേരി: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ നാല് പേർ ഉണ്ണികുളത്തും രണ്ട് പേർ പനങ്ങാടും ഉളളവർ. ഉണ്ണികുളത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ, മകന്റെ ഭാര്യ,രണ്ട് പേരക്കുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പനങ്ങാട് പഞ്ചായത്തിൽ പതിനേഴാം വാർഡിലെ 20 കാരനും അമ്മയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അച്ഛൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലെത്തിയ ശേഷം എല്ലാവരും ക്വാറന്റൈനിലായിരുന്നു.