bdjs

കോഴിക്കോട്: വായ്പാ തിരിച്ചടവിനുള്ള മോറട്ടോറിയം ഒരു വർഷത്തേക്ക് നീട്ടണമെന്ന്ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ സർക്കാരിനോട് ആവശ്യപ്പെട്ടു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ മേഖലയിലുള്ളവരുടെയും വരുമാനം മുട്ടിയ സാഹചര്യത്തിൽ തിരിച്ചടവിന് അടുത്ത വർഷം മാർച്ച് 31 വരെ സാവകാശം അനുവദിക്കണം. ബാങ്കുകളിൽ നിന്നു ലോൺ എടുത്ത് ബസ് ഇറക്കിയവരും ടാക്സി വാഹനങ്ങൾ ഇറക്കിയവരും സ്വയംതൊഴിൽ സംരംഭകരുമെല്ലാം അരപ്പട്ടിണിയിൽ നിന്നു മുഴുപ്പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. ഇവരെ ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷിക്കണം.