കോഴിക്കോട് : ബോക്‌സിംഗ് പരിശീലകനും ജില്ല യോഗ അസോസിയേഷൻ സെക്രട്ടറിയുമായ പുത്തലത്ത് രാഘവൻ (78) നിര്യാതനായി. പൂളാടിക്കുന്നിലെ പുത്തലത്ത് വസതിയിൽ ഇന്നലെ രാവിലെ അഞ്ചിനായിരുന്നു അന്ത്യം.
സംസ്ഥാന ബോക്‌സിംഗ് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റാണ്. പെൺകുട്ടികൾക്ക് വേണ്ടി കേരളത്തിൽ ആദ്യമായി ബോക്‌സിംഗ് പരിശീലനം ആരംഭിച്ച രാഘവന്റെ ശിക്ഷണത്തിൽ നിരവധി ദേശീയ - സംസ്ഥാന വനിത ബോക്‌സിംഗ് താരങ്ങളുണ്ടായിട്ടുണ്ട്. വിഷവൈദ്യനായിരുന്ന പരേതനായ പുത്തലത്ത് ശങ്കരന്റെയും ജാനകിയുടെയും മകനാണ്. . അവിവാഹിതനാണ്. സഹോദരങ്ങൾ: കുട്ടൻ, സദാനന്ദൻ, രാധ, പരേതരായ ചാത്തുക്കുട്ടി വൈദ്യർ, ഗംഗാധരൻ, വിലാസിനി, ശാന്ത.