bjp1
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കോഴിക്കോട്ടെ വീട്ടിൽ രാമപൂജ നടത്തുന്നു

കോഴിക്കോട് : അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നിർമ്മിക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെ പ്രതീകമായി മാറുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. രാജ്യത്ത് മതസൗഹാർദ്ദവും ശാന്തിയും സമാധാനവും സൃഷ്ടിക്കാൻ ക്ഷേത്രത്തിന് സാധിക്കും.

ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വത്വമാണ് ശ്രീരാമൻ. പ്രധാനമന്ത്രി അയോദ്ധ്യയിൽ ക്ഷേത്രശിലാസ്ഥാപനം നിർവഹിച്ചപ്പോൾ അത് ദേശീയോത്സവമായി മാറിയത് രാമനോട് ഭാരതീയർക്കുള്ള ആത്മബന്ധത്തിന്റെ തെളിവാണ്.

കേരളത്തിൽ നിന്നു ആയിരക്കണക്കിന് കർസേവകരാണ് രാമജന്മഭൂമിയുടെ മോചനത്തിനായി അയോദ്ധ്യയിലേക്ക് പോയത്. കേരളം രാമക്ഷേത്ര ശിലാസ്ഥാപനത്തിന് നൽകിയ പിന്തുണ ആ കർസേവകരുടെ ആത്മസമർപ്പണത്തിന്റെ വിജയം കൂടിയാണ്. ക്ഷേത്ര നിർമ്മാണത്തിന് പിന്തുണ പ്രഖ്യാപിച്ച എല്ലാ മലയാളികൾക്കും ബി.ജെ.പി നന്ദി പറയുകയാണ്.
അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാന്യാസം നിർവഹിച്ച വേളയിൽ സുരേന്ദ്രൻ കോഴിക്കോട്ടെ വീട്ടിൽ ദീപം തെളിച്ച് ശ്രീരാമ വന്ദനം നടത്തി.