കോഴിക്കോട് : ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിലെ ചർച്ചയ്ക്കു ശേഷമാണ് വടകര ലിങ്ക് റോഡിൽ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കിയതെന്നും ഇത് അപകടങ്ങൾക്ക് കാരണമായെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും നഗരസഭ സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
ട്രാഫിക് പരിഷ്‌കാരത്തിന് ശേഷം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടുണ്ട്. 2019 ജൂലായ് 24 ന് നടന്ന അപകടത്തിൽ കോളേജ് വിദ്യാർത്ഥിനി അനുശ്രീ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ രജീഷിനെ അറസ്റ്റ് ചെയ്തിരുന്നു.
ലിങ്ക് റോഡിലെ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥി ജനത പ്രസിഡന്റ് ജെ. എൻ.അതുൽ സുരേന്ദ്രൻ സമർപ്പിച്ച പരാതി ഈ സാഹചര്യത്തിൽ കമ്മിഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസ് തീർപ്പാക്കി.