നരിക്കുനി: നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സി യുടെ ആഭിമുഖ്യത്തിൽ കേഡറ്റുകൾ തങ്ങളുടെ വീടുകളിൽ ഫലവൃക്ഷതൈകൾ നട്ടു. എസ് പി സി വാരാഘോഷത്തിന്റെ ഭാഗമായി 'വരൂ ഒരു തണൽമരം നടാം' എന്ന സന്ദേശവുമായാണ് വിദ്യാർത്ഥികൾ തൈകൾ നട്ടത്. കഴിഞ്ഞ ദിവസം യൂണിഫോമിൽ പ്രതിജ്ഞയെടുത്ത ശേഷമായിരുന്നു തൈനടൽ.