കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിനു മുന്നിൽ നിർമ്മിക്കുന്ന മണ്ഡപത്തിനു ശിലയിട്ടു. മേൽശാന്തി മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ക്ഷേത്ര കാരണവർ ടി.പി.നാരായണനാണ് ശിലസ്ഥാപനം നിർവഹിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.കെ.ബാലൻ, എ.വി.അഭിലാഷ്, കെ.പി.രവീന്ദ്രൻ, ഒ.കെ.സുധീഷ്, പി.സുധീർകുമാർ, പുത്തൻപുരയിൽ ബിജു തുടങ്ങിയവർ സംബന്ധിച്ചു.