40 പേർക്ക് രോഗ മുക്തി
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 40 പേർ രോഗമുക്തി നേടി.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി. ഇതിൽ 394 പേർ രോഗ മുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേർ ജില്ലയിലും 18 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവർ:
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ 2 അമ്പലവയൽ സ്വദേശികൾ (58, 56), കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കൂടെ നിന്ന വാരാമ്പറ്റ സ്വദേശി (17), മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കാവുംമന്ദം സ്വദേശി (42), ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂടെ നിന്ന കാവുംമന്ദം സ്വദേശി (36), വാളാട് സമ്പർക്കത്തിലുള്ള 9 വാളാട് സ്വദേശികൾ (5 പുരുഷന്മാരും 4 സ്ത്രീകളും) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.
രോഗമുക്തി നേടിയവർ:
വാളാട് (20 പേർ), തൊണ്ടർനാട് (30, 33, 30), നെൻമേനി (66, 27), തരുവണ (32), മാനന്തവാടി (35), പടിഞ്ഞാറത്തറ (28), അമ്പലവയൽ (2 പേർ), പിലാക്കാവ്, വേലിയമ്പം സ്വദേശികളും പാലക്കാട് (52), കണ്ണൂർ (37, 39, 20, 55, 33), തമിഴ്നാട് (24, 36) സ്വദേശികളുമാണ് ഇന്നലെ രോഗമുക്തരായത്.
ഇന്നലെ നിരീക്ഷണത്തിലായത് 177 പേർ
195 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 2857 പേർ
393 പേർ ആശുപത്രിയിൽ
ഇന്നലെ അയച്ചത് 1122 സാമ്പിളുകൾ
ഇതുവരെ അയച്ചത് 24867 സാമ്പിളുകൾ
ഫലം ലഭിച്ചത് 23442
22691 നെഗറ്റീവും 751 പോസിറ്റീവും
കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി
മാനന്തവാടി നഗരസഭയെ കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽ നിന്നൊഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
കൊവിഡ് :
ജില്ലാതല കൺട്രോൾ റൂം
കളക്ട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മോണിറ്ററിംഗ് ആൻഡ് സപ്പോർട്ട് യൂണിറ്റ് കൺട്രോൾ സെൽ ആരംഭിച്ചു. കൊവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെയും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങൾ, ആംബുലൻസ് ലഭ്യമാക്കൽ, ലോജിസ്റ്റിക് പേഷ്യന്റ് അഡ്മിഷൻ, ഡിസ്ചാർജ് സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ കൺട്രോൾ റൂം ഏകോപിപ്പിക്കും.
സബ് കളക്ടർ
വികൽപ് ഭരദ്വാജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടീമിൽ വിദഗ്ദ ഡോക്ടർമാർ കൊവിഡ് സംബഡമായ മാനസിക പ്രശ്നങ്ങൾ ദൂരീകരിക്കുന്നതിനുള്ള കൗൺസിലർമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ തുടങ്ങിയവർ അംഗങ്ങളാണ്. ഫോൺ 04936 202343 ,04936 203375.
ഹോമിയോ പ്രതിരോധ
മരുന്നുകൾ നൽകി
കൊവിഡ് 19 പശ്ചാത്തലത്തിൽ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ രോഗ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ജില്ലയിൽ ഇതിനകം 5,58,026 പേർക്കാണ് മരുന്നുകൾ വിതരണം ചെയ്തതെന്ന് ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കവിത പുരഷോത്തമൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആശാ വർക്കർമാർ, ട്രൈബൽ പ്രമോട്ടർമാർ തുടങ്ങിയവർ മുഖേന
മൂന്നു ഘട്ടങ്ങളിലായാണ് മരുന്നു നൽകിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ബോർഡർ ഫെസിലിറ്റേഷൻ സെന്ററിൽ എത്തിയ 12,940 പേർക്കും പ്രതിരോധ മരുന്നു നൽകി. ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ത്വക്ക് രോഗ ലേപന വിതരണവും നടത്തി. 530 പേർക്ക് ടെലി കൗൺസിലിംഗ് നൽകി.