lockel-must
എസ്.എസ്.എൽ.സി പരീക്ഷയി​ൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി​യ നിവേദിത വിദ്യാപീഠം സ്കൂളിലെ ​ വിദ്യാർത്ഥിനി എം.വി. അനുപ്രിയ​യെ നിവേദിത വിദ്യാപീഠം വിദ്യാലയ സമിതി അംഗങ്ങ​ൾ വീട്ടിലെത്തി അനുമോദിക്കുന്നു

ഫറോക്ക്: ട്യൂഷന് പോയി പഠിക്കാനൊന്നും ആയില്ലെങ്കിലും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ രാമനാട്ടുകര നിവേദിത വിദ്യാപീഠം സ്കൂൾ വിദ്യാർത്ഥിനി എം.വി. അനുപ്രിയ നാടിന് അഭിമാനമായി. ഫാറൂഖ് കോളേജ് - അഴിഞ്ഞിലം സ്വദേശി എം.വി. ഗോകുൽ ദാസിന്റേയും അനുരത്ന മണിയുടേയും മകളാണ്.​ ​നിവേദിത വിദ്യാപീഠം വിദ്യാലയ സമിതി അംഗങ്ങളായ ഒ. അപ്പുക്കുട്ടൻ, എ.സി. അശോകൻ, അ​ദ്ധ്യാ​പകനായ പി. ജിജേഷ് എന്നിവർ വീട്ടിലെത്തി അനുപ്രിയ​ക്ക് ​ ഉപഹാരം നൽകി അനുമോദിച്ചു.