രാമനാട്ടുകര: ഫറോക്ക് പേട്ട - കോടമ്പുഴ റോഡിൽ ഇർഷാദിയ കോളേജിനു സമീപം മരം റോഡിലേക്കു കടപുഴകി വീണ് ഗതാഗതം മുടങ്ങി. റോഡരികിൽ നിന്ന വലിയ ചീനി മരമാണ് ചൊവ്വാഴ്ച രാത്രി ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണത്. രാത്രി വാഹനങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നതിനാൽ അപകടമൊഴിവായി. ലൈൻ പൊട്ടിയതോടെ വൈദ്യുതി വിതരണും തടസ്സപ്പെട്ടു.