കുറ്റ്യാടി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹോമിയോ മരുന്ന് വിതരണത്തിന് ആവശ്യമായ ബോട്ടിലുകൾ കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ നൽകി. വടയത്തെ ഹോമിയോ ഡിസ്‌പെൻസറിയിൽ ബോട്ടിലുകൾക്ക് ലഭ്യതക്കുറവ് അനുഭവപ്പെട്ടതോടെ സേന പ്രവർത്തകർ ബോട്ടിലുകൾ എത്തിക്കുകയായിരുന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അംഗം വി.പി.മൊയ്തു ഡോ.പി.കെ ലതികയ്ക്ക് ബോട്ടിലുകൾ കൈമാറി. വോളണ്ടിയർ ക്യാപ്ടൻ നരയങ്കോട് ബഷീർ അദ്ധ്യക്ഷനായിരുന്നു. കൈതക്കാൾ ബഷീർ, ബി.എം ഇൻസാദ് ഊരത്ത്, ഉബൈദ് ചെറിയകുമ്പളം, സാജിദ് ചെറിയകുമ്പളം, വി.മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.