കോഴിക്കോട് : ജില്ലയിൽ ഇന്നലെ 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 32 പേർക്കും സമ്പർക്കം വഴിയാണ്. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകളുണ്ട്. ഇന്നലെ 72 പേർ രോഗമുക്തരായി.
ഇപ്പോൾ 799 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. ഇതിൽ 227 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 63 പേർ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ എഫ്.എൽ.ടി.സി യിലും 97 പേർ എൻ.ഐ.ടി എഫ്.എൽ.ടി.സി യിലും 56 പേർ ഫറോക്ക് എഫ്.എൽ.ടി.സി യിലും 176 പേർ എൻ.ഐ.ടി യിലെ മെഗാ എഫ്.എൽ.ടി.സി യിലും 97 പേർ എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി.സി യിലും 57 പേർ മണിയൂർ എഫ്.എൽ.ടി.സി യിലുമാണ്. 20 പേർ വിവിധ സ്വകാര്യ ആശുപത്രികളിലായുണ്ട്. 3 പേർ മലപ്പുറത്തും 2 പേർ കണ്ണൂരിലും ഒരാൾ എറണാകുളത്തും ചികിത്സയിലാണ്.
ഇതരസംസ്ഥാനത്ത് നിന്ന്:
കോഴിക്കോട് കോർപ്പറേഷൻ - പുരുഷൻ 1 (35).
ഉറവിടം വ്യക്തമല്ലാത്തവർ
പെരുവയൽ - 1 സ്ത്രീ (28), നടുവണ്ണൂർ - 1 പുരുഷൻ (62), മണിയൂർ - 1 സ്ത്രീ (65), പേരാമ്പ്ര - 1 പുരുഷൻ (40), കോഴിക്കോട് കോർപ്പറേഷൻ - 2 പുരുഷന്മാർ (53,39 ചേവായൂർ, നല്ലളം).
സമ്പർക്കം വഴി
കോഴിക്കോട് കോർപ്പറേഷൻ: 12 പുരുഷന്മാർ (22,20,49,23,72), സ്ത്രീ (28,34 ആരോഗ്യപ്രവർത്തകർ ,25, 34,38), പെൺകുട്ടികൾ (4,10)
(കരുവിശ്ശേരി, വെളളിപറമ്പ്, ഉമ്മളത്തൂർ, മേരിക്കുന്ന്, പുതിയപാലം, പുതിയങ്ങാടി, നടക്കാവ്, നല്ലളം, ചെറുവണ്ണൂർ, അരക്കിണർ, ചേവായൂർ സ്വദേശികൾ).
ഒഞ്ചിയം: 2 സ്ത്രീകൾ (47,42), കായണ്ണ: 1 സ്ത്രീ (44), ഓമശ്ശേരി - 1 പുരുഷൻ (26), കൊയിലാണ്ടി: 1 പുരുഷൻ (64), മാവുർ: 3 സ്ത്രീകൾ (40,30), പെൺകുട്ടി (17), കുന്ദമംഗലം: 3 പുരുഷന്മാർ (38.30.35), ഒളവണ്ണ: പുരുഷൻ (22), മുക്കം: 1 പുരുഷൻ (46), നടുവണ്ണൂർ: 4 സ്ത്രീ (37) ആരോഗ്യപ്രവർത്തക, പുരുഷന്മാർ (27,19), പെൺകുട്ടി (10), കോട്ടൂർ: 1 പുരുഷൻ (42), കൂടരഞ്ഞി: 1 സ്ത്രീ (27) ആരോഗ്യപ്രവർത്തക, കൊടുവളളി: 1 പുരുഷൻ (27).
രോഗമുക്തർ 72
മെഡിക്കൽ കോളേജ് ആശുപത്രിയിലും എഫ്.എൽ.ടി.സി കളിലും ചികിത്സയിലായിരുന്ന 72 പേർ രോഗമുക്തരായി. കോഴിക്കോട് കോർപ്പറേഷൻ: 34, വാണിമേൽ: 3, വില്യാപ്പളളി: 2, തിരുവമ്പാടി: 2, ചൂലൂർ : 1, പുറമേരി : 1, ഓമശ്ശേരി : 2, ചോറോട് : 3, വടകര : 4, കോടഞ്ചേരി : 2, കൊയിലാണ്ടി: 1, തിരുവളളൂർ: 1, കടലുണ്ടി: 1, കായകൊടി: 3, കൂത്താളി: 1, മരുതോങ്കര: 1, പേരാമ്പ്ര: 1, മടവൂർ: 1, പുതുപ്പാടി : 1, ചങ്ങരോത്ത് : 2, മേപ്പയ്യൂർ: 1, പയ്യോളി: 1, കാവിലുംപാറ: 1, നാദാപുരം: 1, അഴിയൂർ: 1.