mavoor
മാവൂരിൽ വൈറ്റ്ഗാർഡ് പ്രവർത്തകർ നടത്തുന്ന അണു നശീകരണം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് ഒ.എം നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

മാവൂർ: കൊവിഡിനെ പ്രതിരോധിക്കാനായി മാവൂർ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, പൊലീസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ചെറൂപ്പ ഹെൽത്ത് സെന്റർ, കണ്ടയിൻമെന്റ് സോണായ കുറ്റിക്കടവ് അങ്ങാടിയും പരിസരവും എന്നിവിടങ്ങളിൽ മാവൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി അണു നശീകരണം നടത്തി. നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് ഒ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യു.എ ഗഫൂർ, വൈറ്റ്ഗാർഡ് കോ ഓർഡിനേറ്റർ സൈഫുദ്ധീൻ കുറ്റിക്കാട്ടൂർ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ, മണ്ഡലം വൈറ്റ്ഗാർഡ് വൈസ് കാപ്‌റ്റൻ മുനീർ ഊർക്കടവ്, പഞ്ചായത്ത് വൈറ്റ്ഗാർഡ് കാപ്‌റ്റൻ വാവുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.