വടകര: ശക്തമായാ കാറ്റിൽ തെങ്ങ് വീണ് അഴിയൂർ ഗ്രാമപഞ്ചായത്തിൽ പൂഴിത്തലയിലും പരദേവത ക്ഷേത്രത്തിന് സമീപത്തായും 4 വീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല.
പൂഴിത്തലയിലെ കപ്പക്കടവത്ത് ദാസൻ, കപ്പക്കടവത്ത് ചന്ദ്രി എന്നവരുടെയും പരദേവത ക്ഷേത്രത്തിന് സമീപത്തെ ജാനകി അമ്മ, ഓം നിവാസിൽ ഓമന എന്നിവരുടെയും വീടുകളാണ് തകർന്നത്. മരങ്ങൾ കടപുഴകി വീണ് പലയിടത്തും കെ.എസ്.ഇ.ബി പോസ്റ്റുകളും പൊട്ടി. ഏറാമല, ഒഞ്ചിയം ഭാഗങ്ങളിലടക്കം വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. യുദ്ധകാലാടിസ്ഥാനത്തിലുള്ള പരിശ്രമത്തിനൊടുവിൽ ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ സ്ഥലം സന്ദർശിച്ചു.