പേരാമ്പ്ര: ചങ്ങരോത്ത് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജമാക്കുന്ന സി.എഫ്.എൽ.ടി.സിയ്ക്ക് സി.പി.ഐ ചങ്ങരോത്ത് ലോക്കൽ കമ്മിറ്റിയുടെ കൈത്താങ്ങ്. സെന്ററിലേക്ക് ആവശ്യമായ 50 ബെഡ്ഷീറ്റ്, തലയിണകവർ എന്നിവ ലോക്കൽ സെക്രട്ടറി കെ.കെ ഭാസ്‌കരൻ, ഒ.ടി രാജൻ എന്നിവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലീല, സെക്രട്ടറി കൃഷ്ണകുമാർ എന്നിവരെ ഏൽപ്പിച്ചു. പഞ്ചായത്ത് ഓഫീസിലെ ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി സരീഷ്, അംഗങ്ങളായ എൻ.പി വിജയൻ, ഇ.സി ശാന്ത, എ.എസ് സുജീഷ്‌കുമാർ, ടി. ഭാരതി, കെ.പി ബാലകൃഷ്ണൻ, എൻ.എം പ്രേമദാസൻ, പഞ്ചായത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.