അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം
മാറിത്താമസിക്കേണ്ടവർ നിർദ്ദേശം അനുസരിക്കണം
ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിക്കണം
നദികൾ മുറിച്ചു കടക്കാൻ പാടില്ല
നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാൻ പാടില്ല
മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ പുഴയിൽ ഇറങ്ങാൻ പാടില്ല.
മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണാനോ സെൽഫിയെടുക്കാനോ പാടില്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കടലാക്രമണ സാദ്ധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാദ്ധ്യത മുന്നിൽകണ്ട് തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാറിത്താമസിക്കുകയും വേണം.