വടകര: അഴിയൂർ പഞ്ചായത്തിൽ സന്നദ്ധ പ്രവർത്തനത്തിന് പേര് രജിസ്റ്റർ ചെയ്ത വോളണ്ടിയർമാർക്ക് മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഓൺലൈൻ പരിശീലനം നൽകുന്നു. പരിശീലനം ലഭിച്ചവരെ മാത്രമേ ഭാവിയിൽ ഉപയോഗപ്പെടുത്തൂ. ഇവർക്ക് സർക്കാർ ഐ.ഡി കാർഡ് നൽകും. www.sannadhasena.kerala.gov.in എന്ന സൈറ്റിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തി പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ 9645243922