കൊടുവള്ളി: രാമക്ഷേത്ര നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തിയതോടെ അയോദ്ധ്യയിൽ കർസേവയ്ക്ക് പോയ കർസേവകരെ ആർ.എസ്.എസ്. കൊടുവള്ളി ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു. കരൂഞ്ഞി വെള്ളരിക്കാങ്ങിൽ സുരേന്ദ്രൻ, പൂങ്കുന്നത്ത് രവീന്ദ്രൻ എന്നിവരെയാണ് ആദരിച്ചത്. താമരശ്ശേരി താലൂക്ക് മുൻ സമ്പർക്ക പ്രമുഖ് കീഴേടത്ത് ദേവദാസൻ വെള്ളരിക്കാങ്ങിൽ സുരേന്ദ്രനെയും മുൻ താലൂക്ക് സംഘചാലക് എം. ചെക്കൂട്ടി പൂങ്കുന്നത്ത് രവീന്ദ്രനേയും അവരുടെ വീടുകളിലെത്തിയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. കെ.വി. അരവിന്ദാക്ഷൻ, മനോജ് കളത്തിങ്ങൽ എന്നിവർ പങ്കെടുത്തു.